കൂടല്ലുര്‍: തിബേരിയാസ് തീരം എന്ന പേരില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ കൂടല്ലര്‍ ഇടവകയ്ക്ക് പുതു ചൈതന്യമായി മാറി. രോഗികളായി വീടുകളില്‍ കഴിഞ്ഞിരുന്ന എല്ല വയോജനങ്ങളെയും തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം പള്ളിയിലത്തെിച്ചു. മൂന്നുമണിക്കാരംഭിച്ച സമ്പൂര്‍ണ്ണ ജപാമലയുടെ അവസാനമാണ് വോളന്‍റിയേഴ്സ് അവരെ പള്ളിയിലത്തെിച്ചത്. ആരാധനയുടെ സമാപനാശീര്‍വാദം സ്വീകരിച്ച അവര്‍ക്ക് കുമ്പസാരിക്കാന്‍ അവസരമൊരുക്കിയിരുന്നു. വീല്‍ചെയറിലും ബഞ്ചിലും ഇരുന്നും കട്ടിലില്‍ കിടന്നും അവര്‍ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.
കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാ. ജോസ് പൂതൃക്കയില്‍ എല്ലാവരെയും പൊന്നാടയണിച്ചു. മോണ്ടളത്തിലത്തെിയ അവര്‍ക്കായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. മിഷന്‍ ലീഗ് കുട്ടികള്‍ മാര്‍ഗംകളിയും കെ.സി.വൈ.എല്‍ അംഗങ്ങള്‍ പുരാതനപാട്ടും അവതരിപ്പിച്ചു. ഏറെ നാളുകള്‍ക്കു ശേഷം പള്ളിയിലത്തെി കുര്‍ബാനയില്‍ പങ്കെടുക്കാനും സമയപ്രായക്കാരെ കാണാനും കഴിഞ്ഞതിന്‍െറ സംതൃപ്തി അവരില്‍ നിറയുന്നത് ഇടവക സമൂഹത്തിന് നവ്യാനുഭവമായി. കെ.സി.സി, കെ.സി.ഡബ്ള്യൂ.എ , കെ.സി.വൈ.എല്‍ അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.