പുന്നത്തുറ: സെന്റ് തോമസ് ക്നാനയ കത്തോലിക്കാ പഴയ പള്ളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി സംഗമം നടത്തപ്പെട്ടു. വൈകുന്നേരം അഞ്ച് മണിക്ക് വികാരി ഫാ. ജയിംസ് ചേരുവിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനക്ക് ശേഷം ചേര്‍ന്ന പൊതു സമ്മേളനം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സി. ഇമാക്കുലെറ് SVM ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയിംസ് ചെരുവില്‍ അധ്യക്ഷനായിരുന്നു. ജൂബിലി ജനറല്‍ കണ്‍വീനര്‍ ബിനോയ് കടവില്‍, പ്രവാസി പ്രതിനിധി ടോം കടിയമ്പള്ളില്‍ എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു പല്ലൊന്നില് സ്വാഗതവും KCWA യൂണിറ്റ് പ്രസിഡന്റ് ഷീബാ പുതുമായില്‍ കൃതജ്ഞതയും നേര്‍ന്നു. സംഗമത്തില്‍ പങ്കെടുത്ത പ്രവാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി നടത്തിയ മത്സരങ്ങള്‍ ഏറെ കൗതുകമായി. പ്രവാസികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവാസി സംഗമത്തിന് മാറ്റുകൂട്ടി.