കാക്കനാട് : മൗണ്ട് സെന്‍്റ് തോമസില്‍ നടത്തപ്പെട്ട എസ്.എം.വൈ.എമ്മിന്‍്റെ കൗണ്‍സില്‍ മീറ്റിംഗില്‍ കെ.സി.വൈ.എല്‍ ഭാരവാഹികള്‍ പങ്കെടുക്കുകയും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിക്കുകയും കെ.സി.വൈ. എല്‍ ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
കെ.സി.വൈ.എല്‍ ഭാരവാഹികളായ പ്രസിഡന്‍്റ് ജോണിസ് പി.സ്റ്റീഫന്‍, ചാപ്ളയിന്‍ ഫാ. റ്റീനേഷ് കുര്യന് പിണര്‍ക്കയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ എസ്.ജെ.സി, ട്രഷറര്‍ അലന് ജോസഫ് ജോണ്‍, ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് എന്നിവരാണ് മീറ്റിംഗില്‍ പങ്കെടുത്തത് .ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ യുവജനങ്ങളുടെ നന്മക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പിതാവ് ഉറപ്പുതന്നു .