അനുഗ്രഹ പ്രഭ ചൊരിഞ്ഞ് ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ പ്രഥമദിവ്യകാരുണ്യ സ്വീകരണം

ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, ആഘോഷമായ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു.. മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു. കോട്ടയംഅതിരൂപതയുടെ വലിയ പിതാവ് മാര്‍. മാത്യു മൂലക്കാട്ട്‌മെത്രാപോലീത്താ മുഖ്യ കാര്‍മികനായിരിരുന്നു. ഇടവകവികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സിജു മുടക്കോടില്‍ , ഫാ.ജോബി കണ്ണാല എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പതിനൊന്ന് കുട്ടികളാണ് ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത് . ആന്‍സി ചേലയ്ക്കല്‍, മഞ്ജു ചകിരിയാംതടം എന്നീഅദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങിയത്. കുട്ടികളുടെ വിശ്വാസ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കാന്‍ പ്രയത്‌നിച്ച ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍, ഡി. ആര്‍. ഇ. സക്കറിയ ചേലക്കല്‍ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവരെ വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും അഭിനന്ദിച്ചു.

ലിന്‍സ് താന്നിച്ചുവട്ടില്‍  PR O

Previous Post

ചാമക്കാല: പീഠത്തട്ടേല്‍ ചിന്നമ്മ ഫിലിപ്പ്

Next Post

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!