ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മതബോധന കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്തപ്പെടുന്നതുപോലെ ഈ വര്‍ഷവും കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ഞായറാഴ്ച നടത്തപ്പെട്ടു .
രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുര്‍ബാനക്ക് ശേഷം കുട്ടികള്‍ക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെട്ടു .
ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ചടങ്ങുകള്‍ ഔപചാരികമായി ഉല്‍ഘാടനം ചെയ്തു.
രുചികരമായ നാടന്‍ ഭക്ഷണങ്ങളും ക്രമീകരിച്ചിരുന്നു. അച്ചായന്‍സ് തട്ടുകട, പിസ്സ സ്റ്റാളുകള്‍, ശീതളപാനീയങ്ങള്‍, ലഘുഭക്ഷണ സ്റ്റാളുകള്‍, ലക്കിഡിപ്പുകള്‍,ഹെന്ന കൗണ്ടറുകള്‍,പോണി റൈഡുകള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവ ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളായിരുന്നു.
ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഇതില്‍ സജീവമായി പങ്കെടുക്കുകയും മെക്‌സിക്കന്‍, അമേരിക്കന്‍, തനിനാടന്‍ ഭക്ഷണങ്ങള്‍ എന്നിവ ആസ്വദിക്കുകയും ചെയ്തു.
പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജാസ്സിം ജേക്കബ്, ഷാജുമോന്‍ മുകളേല്‍, ബാബു പറയങ്കാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജോസ് പുളിക്കത്തൊട്ടിയില്‍, പരിഷ്‌കൗണ്‍സില്‍ അംഗങ്ങള്‍, എസ്.ജെ.സി. സിസ്റ്റേഴ്‌സ്, യുവജനങ്ങള്‍, ടീനേജര്‍സ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
സിബി പ്ലാംമൂട്ടിലും, ബൈജു പഴയംപള്ളിലും നേതൃത്വം നല്‍കിയ ആട്, പ്രാവ്, ഛായാചിത്രങ്ങള്‍, എന്നിവയുടെ ലേലം വിളി അതിമനോഹരമായിരുന്നു.
ഉച്ചക്ക് ഒരു മണി മുതല്‍ ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ഹോപ്പ്’ എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിച്ചു
ഇടവകയുടെ ഈ വര്‍ഷത്തെ കാറ്റിക്കിസം ഫെസ്റ്റ് വിജയകരമാക്കുന്നതിനു സഹകരിച്ച എല്ലാ ഇടവക ജനങ്ങളോടും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നുവെന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആര്‍.ഇ ജോണ്‍സന്‍ വട്ടമറ്റത്തിലും അറിയിച്ചു.
ബിബി തെക്കനാട്ട് :