കൂടല്ലൂരില്‍ മാതൃദിനവും പ്രോ-ലൈഫ് ദിനവും ആഘോഷിച്ചു

കൂടല്ലൂര്‍: കൂടല്ലൂര്‍ ഇടവകയില്‍ മാതൃദിനവും പ്രോ-ലൈഫ് ദിനവും സംയുക്തമായി ആഘോഷിച്ചു. കെ.സി.സി., കെ.സി.ഡബ്ല്യു.എ., കെ.സി.വൈ.എല്‍. യൂണിറ്റുകള്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.
വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്കി. തുടര്‍ന്നു ചേര്‍ന്ന അനുമോദനയോഗത്തില്‍ എഴുപത്തിയഞ്ചു വയസ് കഴിഞ്ഞ 31 അമ്മമാരെ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. രണ്ടായിരത്തിനുശേഷം വിവാഹിതരായി നാലോ അതില്‍ കൂടുതലോ മക്കളുള്ള 27 ദമ്പതികള്‍ക്ക് മെമന്റോ നല്കി. വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി അനുമോദനം അറിയിച്ചു.
വികാരി ഫാ. ജോസ് പൂത്തൃക്കയില്‍ ആശംസകള്‍ നേര്‍ന്നു. ജോസ് തടത്തില്‍ സ്വാഗതവും ഷൈജു ജോസ് പാലച്ചേരില്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തെത്തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
തോമസ് വടുതലയുടെ നേതൃത്വത്തില്‍ കെ.സി.സി. ഭാരവാഹികളും ഷൈജ ജോസിന്റെ നേതൃത്വത്തില്‍ കെ.സി.ഡബ്ല്യു.എ ഭാരവാഹികളും അലക്‌സിന്‍ തോമസിന്റെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍ ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Previous Post

Mother’s Day and Nurse’s Day celebration

Next Post

Bensenville Parish Mother’s Day Celebration

Total
0
Share
error: Content is protected !!