പുതുവേലി :KCC, KCWA യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാതൃദിനവും നേഴ്സസ് ദിനവും ആഘോഷിച്ചു. 2024 മെയ് 12 ഞായറാഴ്ച രാവിലെ വി.കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. ജോസഫ് ഈഴാറത്ത് മാതൃദിനസന്ദേശം നല്കുകയുംഎല്ലാ അമ്മമാര്‍ക്കും മെഡല്‍ നല്കി ആദരിക്കുകയും ചെയ്തു. ഇടവകയിലെ ഏറ്റവും കൂടുതല്‍ മക്കളുള്ള വെള്ളാന്തടത്തില്‍ അന്നമ്മ മാത്യുവിനെ ഭാരവാഹികള്‍ വീട്ടിലെത്തി പൊന്നാട അണിയിച്ചു. നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ നേഴ്സുമാരും ചേര്‍ന്ന് കേക്കു മുറിച്ച് സന്തേഷം പങ്കുവച്ചു. എല്ലാവര്ക്കും മധുര പലഹാരം വിതരണം ചെയ്തു.