കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരിഷ്ഹാളില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍െറ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. അമ്മമാരുടെ സഹനം, മക്കളുടെ സകൃത ജീവിതത്തിന് തുടക്കമാകണമെന്നും, സത്യവും, അസത്യവും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തില്‍ അമ്മമാരുടെ മാതൃക മക്കള്‍ക്ക് മാര്‍ഗ്ഗ ദീപമായിരിക്കണമെന്നും മാര്‍ പണ്ടാരശേരില്‍ പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു . മാതൃദിനത്തിന്‍്റെ പ്രസക്തി, സ്ത്രീകള്‍ സമൂഹത്തിന്‍്റെ മുഖ്യധാരയിലേക്ക് എത്തേണ്ട ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ളാസ്സ് നയയിക്കുകയും ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം അശംസിച്ചു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രിയ ഷാജി, ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫാ. ഡിനോ കുമ്മാനിക്കാട്ട്, മിനി ഫിലിപ്പ്, ജെയ്സി ജോണ്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രാജപുരം മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും സ്വാശ്രയസംഘ അംഗങ്ങളില്‍ 4-മക്കളുള്ള 22 അമ്മമ്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ദിനാഘോഷത്തിന്‍്റെ ഭാഗമായി നടത്തിയ വടംവലി, തേങ്ങാ ചിരവല്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. മാസ്സ് രാജപുരം മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നന്ദി പറഞ്ഞു.