കുറുപ്പന്തറ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 പ്രവര്‍ത്തനോദ്ഘാടനം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ ദേവാലയത്തില്‍ നടത്തി. കുറുപ്പന്തറ യൂണിറ്റ് പ്രസിഡന്റ് ജോസഫ് മാത്യു ആക്കാംപറമ്പില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ ഫൊറോന പ്രസിഡന്റ് അരുണ്‍ സണ്ണി മുകളേല്‍ അധ്യക്ഷത വഹിച്ചു. മാര്‍ കുര്യന് വയലുങ്കല്‍ യോഗം ഉദ്ഘാടനം െചെയ്തു. കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രഹാം പറമ്പേട്ട് സംഘടനയുടെ പുതിയ മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു. കുറുപ്പന്തറ പള്ളി വികാരി ഫാ. ജേക്കബ് മുല്ലുര്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി എന്നിവര്‍ സംസാരിച്ചു. ഫൊറോന സെക്രട്ടറി മരീന ടോജി നന്ദി പറഞ്ഞു.
കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോന വൈസ് പ്രസിഡന്റ് ജോസ്റ്റന് സോജന് കരിശ്ശേരിക്കല്‍, ജോയിന്റ ് സെക്രട്ടറി നിജിന്‍ ജോസ് മാറിയില്‍, ട്രഷറര്‍ അഖില അന്നാ ബിനു കുഴിപ്പില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. കുറുപ്പന്തറ, കല്ലറ, കടുത്തുരുത്തി, കരിപ്പാടം എന്നീ യൂണിറ്റുകള്‍ നടത്തിയ കലാപരിപാടിക്ക് ശേഷം ക്നാനായ ഫ്യൂഷന്‍ പ്രോഗ്രാമ്മോടുകൂടി ചടങ്ങ് അവസാനിച്ചു.