ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണ്‍ ദിനാചരണത്തോടനുബന്ധിച്ചു ക്നാനായ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ചെറുപുഷ്പ മിഷന് ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
അമേരിക്കയിലെ മുഴുവന്‍ ക്നാനായ കത്തോലിക്കാര്‍ക്കായി 2006 ഏപ്രില്‍ മുപ്പതാം തിയതിയാണ് ചിക്കാഗോ രൂപതയില്‍ ക്നാനായ റീജിയണ്‍ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്നാനായ പള്ളികള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹം നേതൃത്വം നല്‍കുകയും ചെയ്തു. 2014 മുതല്‍ ഫാ. തോമസ് മുളവനാല്‍ ക്നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യര്‍ഹമായി സേവനമനുഷ്ഠിക്കുന്നു. വളര്‍ച്ചയുടെ ഭാഗമായി ക്നാനായ റീജിയനില്‍ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്പ മിഷന് ലീഗിന്റെ റീജിയണല്‍ കമ്മിറ്റി നാല് വര്‍ഷം മുന്‍പ് നിലവില്‍ വരുകയും ക്നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷന്‍ലീഗ് സംഘടന വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുകയും ചെയ്യുന്നു.
സിജോയ് പറപ്പള്ളില്‍