തെള്ളിത്തോട്: പടമുഖം ഫൊറോന സമിതിയുടെ 2024- 2025 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടവിളി മത്സരവും ് തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് നടന്നു.കെ സി വൈ എല്‍ പടമുഖം ഫൊറോനാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് നന്ദികുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിനു ഫൊറോനാ സെക്രട്ടറി ക്രിസ്റ്റോ കുടുംബകുഴിയില്‍ സ്വാഗതം ആശംസിച്ചു. 2024- 2025 വര്‍ഷത്തിലെ ഫൊറോനാ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ റേഡിയോ ജോക്കി ശംഭു നിര്‍വഹിച്ചു . വരും വര്‍ഷത്തിലെ ഫൊറോനാ സമിതിയുടെ പ്രവര്‍ത്തന മാര്‍ഗരേഖ SMYM ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. സ്റ്റെഫി കെ റെജി കപ്പ്‌ളങ്ങാട്ട് പ്രകാശനം ചെയ്തു. ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ ചാപ്ലൈന്‍ ഫാ സൈജു പുത്തന്‍പറമ്പില്‍, ഡയറക്ടര്‍ ഷാജി കണ്ടശാകുന്നേല്‍, വൈസ് പ്രസിഡന്റ് അഖില്‍ കൊച്ചാപ്പള്ളി, ജോയിന്റ് സെക്രട്ടറി ബെര്‍ണ മരിയ, ട്രഷറര്‍ എബിന്‍ താന്നിയാംപാറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.കെ സി വൈ എല്‍ സിന്ഡിക്കേറ്റ് അoഗങളും ചുങ്കം ഫൊറോനാ ഭാരവഹികളുമായ ജെമിന്‍ പറമ്പഞ്ചേരി, ജേക്കബ് കുര്യന്‍ , മാത്യൂസ് സൈമണ്‍, അലന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന നടവിളി മത്സരത്തില്‍ തെള്ളിത്തോട്, എന്‍ ആര്‍ സിറ്റി, പടമുഖം യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.