ആതുര ശുശ്രൂഷ രംഗത്ത് കാരുണ്യത്തിന്റെ നിറദീപം തെളിച്ചുകൊണ്ട് മോണ്‍. ഊരാളില്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ 60 വര്‍ഷം പിന്നിടുന്നു

മോനിപ്പള്ളി: എം യു എന്‍ ഹോസ്പിറ്റലിന്റെ അറുപതാമത് വാര്‍ഷികാഘോഷം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടന്നു. കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോണ്‍ഗ്രഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. അനിത എസ് ജെ സി അധ്യക്ഷയായ യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് സി. ഡോ.. ധന്യ സ്വാഗതം ആശംസിച്ചു. ചാണ്ടി ഉമ്മന്‍ എം എല്‍ എ, റവ. ഡേ.. ബിനു കുന്നത്ത് പ്രസിഡന്റ് (ചായ് കേരള), ഫാ. മാത്യു ഏറ്റിയെപ്പള്ളില്‍ (വികാര്‍ എസ്. എച്ച് ചര്‍ച്ച്), തങ്കച്ചന്‍ കെ . എം ( പ്രസിഡന്റ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്) എന്നിവര്‍ ആശംസ അറിയിച്ചു.

വജ്ര ജൂബിലിയോട് അനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. പ്രിന്‍സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1962 ശിലാസ്ഥാപനം ചെയ്ത് 1964- ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹോസ്പിറ്റല്‍ ഒരു സിംഗിള്‍ ഡോക്ടറിന്റെ ഉത്തരവാദിത്വത്തില്‍ പ്രഗല്‍ഭരായ നേഴ്‌സുമാരും ചേര്‍ന്ന് എല്ലാവിധ ശുശ്രൂഷകളും ഈ ആതുരാലയത്തിലൂടെ നല്‍കിവന്നു. രൂപത നേരിട്ട് നടത്തിക്കൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് 1998- ല്‍ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് 2006 – ല്‍ എം. യു. എം ഹോസ്പിറ്റല്‍ സെന്റ് ജോസഫ് ബ്ലോക്ക് പൂര്‍ത്തീകരിച്ച് 5 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളോടുകൂടി ആരംഭിച്ച് ഇന്ന് 17 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അക്രെഡിറ്റഡായ ഹോസ്പിറ്റലില്‍ 30 പ്രൈവറ്റ് ഇന്‍ഷുറന്‍സുകള്‍, 30 ഗവണ്‍മെന്റ് ഇന്‍ഷുറന്‍സുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് കെയര്‍ എന്നീ സേവനങ്ങളും ലഭ്യമായിട്ടുണ്ട്.

 

Previous Post

കോട്ടയം അതിരൂപത മേജര്‍ സെമിനാരി ക്യാമ്പിന് തുടക്കമായി

Next Post

ഹൈറേഞ്ച് സ്റ്റാര്‍സ് പരിശീലന ക്യാമ്പ് ഏപ്രില്‍ 8 മുതല്‍ 10 വരെ പീരുമേട്ടില്‍

Total
0
Share
error: Content is protected !!