ചുങ്കം : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറം ചുങ്കം ഫൊറോന തലത്തിലുള്ള കര്‍ഷക സെമിനാര്‍ ചുങ്കം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ചു നടന്നു. പള്ളി ഹാളില്‍ വച്ചു നടത്തപ്പെട്ട സെമിനാര്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉല്‍ഘാടനം ചെയ്തു .
കെ.സി.സി ചുങ്കം ഫൊറോന പ്രസിഡന്‍്റ് ബൈന്നി ഇല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് കെ.സി.സി. പ്രസിഡന്‍്റ് ബാബു പറമ്പിടത്തുമലയില്‍ വിശദീകരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ചുങ്കം ഫൊറോന പള്ളി വികാരി ഫാ. ജോസ് അരീചിറ അനുഗ്രഹ പ്രഭാഷണവും, കെ.സി.സി. ചുങ്കം ഫൊറോന ചാപ്ളിന്‍ ഫാ. ബേബി പാറ്റിയാല്‍ ആമുഖ പ്രഭാഷണവും നടത്തി. കര്‍ഷക ഫോറം ഫൊറോന തലത്തിലും യൂണിറ്റ് തലമായ ക്ളബ്ബുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിശദീകരിച്ചു.
് കെ.സി.സി. അതിരൂപത ട്രഷറാര്‍ ജോണ്‍ തെരുവത്ത്, കെ.സി. ഡബ്ള്യുഎ അതിരൂപത വൈസ് പ്രസിഡന്‍്റ് ബീനാ ബിജൂ കാവനാല്‍, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്നും കാര്‍ഷീകരംഗത്തിന്‍്റെ സമഗ്ര പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ വര്‍ഷവും പ്രത്യോക കാര്‍ഷീക ബഡ്ജററ്റ് അവതരിപ്പിക്കുക വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും മനുഷ്യന്‍്റെ ജീവനും സ്വത്തിനും സംരക്ഷണംനല്‍കാന്‍ സമഗ്ര നിയമ നിര്‍മ്മണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നും –
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്‍്റെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം നിര്‍ദ്ദേശിച്ച് സര്‍ക്കാരിനു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും സെമിനാര്‍ അംഗീകരിച്ച പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കര്‍ഷക ഫൊറം ചുങ്കം ഫൊറോന കണ്‍വീനര്‍ ഭായി മാത്യു കറുത്തേടം സ്വാഗതവും എബ്രാഹം പാറടിയില്‍ കൃതജ്ഞതയും പറഞ്ഞു.