ഉദ്ഘാടനത്തിനൊരുങ്ങി േഡാ.കെ. ആര്‍. നാരായണന്‍ ചെയറും ബിഷപ്പ്തറയില്‍ മെമ്മോറിയല്‍ തിയേറ്ററും

ഉഴവൂര്‍: ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായ കെ.ആര്‍. നാരായണന്‍്റെ ജന്മസ്ഥലമായ ഉഴവൂരില്‍ അദ്ദേഹത്തോടുളള ആദരസൂചകമായി സെന്‍്റ് സ്റ്റീഫന്‍സ് കോളേജ കെ.ആര്‍. നാരായണന്‍ചെയര്‍സ്ഥാപിക്കുന്നു. അദ്ദേഹത്തിന്‍്റെ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍എത്തിക്കുതിനുവേണ്ടി പ്രഭാഷണപരമ്പരകള്‍ നടത്തുകയാണ് ഈ ചെയറിന്‍്റെ ലക്ഷ്യം. അത്യാധുനിക മള്‍ട്ടിപ്ളക്സ് തിയേറ്റര്‍ മാതൃകയില്‍ രാജ്യാന്തരനിലവാരത്തിലുളള സൗകര്യങ്ങളോടെ സെന്‍്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഷപ്പ ്തറയില്‍ സ്മാരക എഡ്യുക്കേഷണല്‍ തിയേറ്റര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. പൂര്‍ണമായി ശീതികരിച്ച തിയേറ്ററില്‍ 129സീറ്റുകള്‍,അത്യാധുനികസൗകര്യങ്ങളുളള മികച്ചവേദി,ശബ്ദസംവിധാനം, ആധുനിക വെളിച്ച സംവിധാനം, വൈഫൈ കണക്ഷന്‍ തുടങ്ങിയവയുണ്ട്.
ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജില്‍ ഡോ.കെ.ആര്‍. നാരായണന്‍ ചെയറിന്‍്റേയും ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ തീയേറ്ററിന്‍്റെയും ഉദ്ഘാടനം ആഗസ്റ്റ്29തിങ്കളാഴ്ച1മണിക്ക് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍മാത്യുമൂലക്കാട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി, മോന്‍സ് ജോസഫ്എം.എല്‍.എ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ആശംസകള്‍ സംസാരിക്കും. പ്രിന്‍സിപ്പല്‍ ഡോ:സ്റ്റീഫന്‍ മാത്യുസ്വാഗതവും ഐശ്വര്യസുരേന്ദ്രന്‍ കൃതജ്ഞതയുംഅര്‍പ്പിക്കും.

Previous Post

സ്വാശ്രയ സംഘ നേതൃ സംഗമം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ് മെന്റ് സൊസൈറ്റി

Next Post

പേരൂര്‍: വെച്ചുക്കാലയില്‍ ഏലിയാമ്മ ചാണ്ടി

Total
0
Share
error: Content is protected !!