മലബാര്‍ മേഖല അധ്യാപക സംഗമം

പയ്യാവൂര്‍: കോട്ടയം അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ന്‍്റെ ആഭിമുഖ്യത്തില്‍ മലബാറില്‍ നടത്തപ്പെട്ട സംഗമം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഡോ. തോമസ് പുതിയ കുന്നേലിന്‍്റെ അധ്യക്ഷതവഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് അതിരൂപത ജന. സെക്രട്ടി ബിബീഷ് ഓലിക്കമുറിയില്‍ , ഫാ ജെയ്സണ്‍ പള്ളിക്കര , പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.സി , അതിരൂപത ട്രഷറര്‍ ബിജു ചക്കാലയില്‍ , അതിരൂപത എക്സിക്യൂട്ടീവ് മെമ്പര്‍ ബിബിന്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു. തലശേരി മെട്രോപൊളിറ്റീന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ മാനേജര്‍ ഫാ. മനോജ് ഒറ്റപ്ളാക്കല്‍ ക്ളാസ് നയിച്ചു. സംഗമത്തില്‍ 200 ഓളം അധ്യാപകര്‍ പങ്കെടുത്തു.

Previous Post

ഇരവിമംഗലം: കുഴികണ്ടത്തില്‍ചാക്കോ ഇട്ടിയവിര

Next Post

നൈപുണ്യ വികസന പരിശീലനപരിപാടി പൂര്‍ത്തീകരിച്ച് മാസ്സ്

Total
0
Share
error: Content is protected !!