സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ തുടക്കമായി. ഫെബ്രുവരി 28 ആം തീയതി ആരംഭിക്കുന്ന പരിശീലനം മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തോടൊപ്പം അറിവ് നല്‍കുന്നതിന് അധ്യാപകരെ പര്യാപ്തതരാക്കുക എന്നതാണ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസര്‍ യാസിര്‍ എ കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാകുമാരി എം റ്റി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിനി ജോയ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.നാലു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ എഴുപതോളം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കും.

Previous Post

കോതനല്ലൂര്‍: വാഴക്കാലായില്‍ ജോസ് ഏബ്രാഹം

Next Post

ഡാളസ് : ലിസമ്മ കൊച്ചുപറമ്പില്‍(മാക്കീല്‍)

Total
0
Share
error: Content is protected !!