വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും മലകയറ്റവും

കോട്ടയം: കോട്ടയം അതിരൂപതയിലെ ചുങ്കം ഫൊറോനയിലെ വടക്കുമ്മുറിയില്‍ സ്ഥിതി ചെയ്യുന്ന സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും മലകയറ്റവും നടത്തപ്പെടുന്നു. നാല്പതാം വള്ളിയാഴ്ചയായ ഇന്ന് (മാര്‍ച്ച് 31 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കും. നേര്‍ച്ചകഞ്ഞിവിതരണവും നടത്തപ്പെടും. വിവിധ ഇടവകകളില്‍ നിന്നെത്തുന്ന നൂറുകണക്കിനു വിശ്വാസികള്‍ നാല്പതുവെള്ളിയാചരണത്തില്‍ പങ്കെടുക്കും.
ഏപ്രില്‍ 7 ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്ന പീഢാനുഭവ ശുശ്രൂഷകള്‍ക്ക് ഫാ. അഡ്വ. സനൂപ് കൈതയ്ക്കനിരപ്പേല്‍ ഛടആ നേതൃത്വം നല്‍കും. ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ചെയര്‍മാനായും, കരിങ്കുന്നം വികാരി ഫാ. അലക്‌സ് ഓലിക്കര വൈസ് ചെയര്‍മാനായും വടക്കുമ്മുറി വികാരി ഫാ. ദിപു ഇറപുറത്ത് ജനറല്‍ കണ്‍വീനറായും കൈക്കാരന്മാരുമടങ്ങിയ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇടവകാംഗമായിരുന്ന ഫിലിപ്പ് കള്ളിക്കല്‍ തനിക്ക് അവകാശമായി കിട്ടിയ പുരയിടത്തിലെ ഒരേക്കര്‍ 32 സെന്റ് സ്ഥലം ഇടവക ദൈവാലയനിര്‍മ്മാണത്തിന് കൈമാറിയതോടെയാണ് സാന്‍ജോ മൗണ്ട് എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമായത്. 2014 സെപ്റ്റംബര്‍ 14 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് തറക്കല്ലിട്ട തീര്‍ത്ഥാടന കേന്ദ്രം 2015 മാര്‍ച്ച് 27 ന് വെഞ്ചരിക്കപ്പെട്ടു. അന്നുമുതല്‍ ലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ പ്രാര്‍ത്ഥനാ കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രായമായവര്‍ക്കുപോലും അനായാസം കയറിപ്പോകാന്‍ കഴിയുന്ന രീതിയിലുള്ള ഹാന്‍ഡ് റെയില്‍ സൗകര്യം, മലമുകളില്‍ വരെയുള്ള വാഹനസൗകര്യം, മനോഹരമായ പ്രകൃതിസൗന്ദര്യം എന്നിവയെല്ലാം സാന്‍ജോ മൗണ്ടിന്റെ പ്രത്യേകതകളാണ്. കുരിശുമലകയറ്റത്തിലെ ഏഴാം സ്ഥലത്ത് ദൈവം ഒരുക്കിയ അല്‍ഭുത ഉറവ ഏറെ ശ്രദ്ധേയമാണ്.

 

Previous Post

കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു

Next Post

ഹൈറേഞ്ച് ജനതയ്ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി കോട്ടയം അതിരൂപത

Total
0
Share
error: Content is protected !!