കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല ജനറല്‍ സെക്രട്ടറിയായി രാജു ആലപ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹി, കെ.സി.സി. അതിരൂപത വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍, കെ.സി.വൈ.എല്‍. ഇടയ്ക്കാട്ട് ഫൊറോന ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗവും, ഇടവക കൈക്കാരനുമാണ്. ഭാര്യ ത്രേസ്യാമ്മ. മക്കള്‍: തോമസ് രാജു (മാള്‍ട്ട), ജ്യോതി മരിയ രാജു (യു.കെ.).