ഇടവകദിനം ആഘോഷിച്ചു

മാന്നാനം: സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ ഇടവകദിനവും സംഘടനകളുടെ വാര്‍ഷികവും ആഘോഷിച്ചു. വി. കുര്‍ബാനയ്ക്കുശേഷം കൂടിയ പൊതുസമ്മേളനം ഫാ. മൈക്കിള്‍ എന്‍.ഐ ഉദ്ഘാടനം ചെയ്തു. കെ.സി.സി., കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍, വിന്‍സന്റ് ഡി പോള്‍, സി.എം.എല്‍, തിരുബാലസഖ്യം എന്നീ സംഘടനകളുടെയും വിശ്വാസപരിശീലനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഇടവകക്കാര്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യയും നടന്നു. കലാസന്ധ്യയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌നേഹവിരുന്നും നടത്തി. പരിപാടികള്‍ക്ക് വികാരി ഫാ. മാത്യു കുരിയത്തറ, കൈക്കാരന്മാരായ ഒ. ജെ ചെറിയാന്‍ ഓണശ്ശേരില്‍, തോമസ് പീടികവെളിയില്‍, സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റ്റി.പി മാത്യു തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിശ്വാസപരിശീലകര്‍ എന്നിവര്‍ നേതൃത്വം നല്കി.

Previous Post

വാട്ടര്‍ ബോട്ടില്‍ സമ്മാനിച്ചു

Next Post

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!