പടമുഖം ഫൊറോന മതാധ്യാപക സെമിനാര്‍ നടത്തി

പടമുഖം : പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള മതാധ്യാപകര്‍ക്കായി 2023 ജൂലൈ 16-ാം തീയതി ഞായറാഴ്ച പടമുഖത്ത് വെച്ച് മതാധ്യാപക സെമിനാര്‍ നടത്തി. അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ മതാധ്യാപക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും ഇടുക്കി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ഷാജി വൈക്കത്തുപറമ്പില്‍ മതാധ്യാപകര്‍ക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. ഫാ.ജീസ് ഐക്കര, ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍, ഫാ. ഷിജു വട്ടംപുറത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

Previous Post

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Next Post

ബെനറ്റ് സുജി അരീക്കാട്ടുംകരയ്ക്ക് ഉപഹാരം സമ്മാനിച്ചു

Total
0
Share
error: Content is protected !!