സെന്റ് ജോസഫ്‌സ് എല്‍ പി സ്‌കൂള്‍ നീഴൂര്‍ ഓണാഘോഷം

നീഴൂര്‍ സെന്റ് ജോസഫ്‌സ് എല്‍ പി സ്‌കൂള്‍ 2022 ഓണാഘോഷം നടത്തപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍. സജി മെത്താനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി PR സൂക്ഷ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബീന ഷിബു, ശരത് ശശി,PTA പ്രസിഡണ്ട് ശ്രീ ബിനോയ് ജോസഫ്, ബിജു ജോസഫ്, കുമാരി ഹന്ന സജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ VJ സജിമോന്‍ സ്വാഗതവും, MPTA പ്രസിഡന്റ് സരിത സനോജ് കൃതജ്ഞതയും അര്‍പ്പിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് മാവേലി, ചിത്രരചന, കളറിംഗ് ,ഐതിഹ്യം, ഓണപ്പാട്ട്, സുന്ദരനു മീശവര, സുന്ദരിക്ക് പൊട്ടുതൊടീല്‍ കസേര കളി, ഉറിയടി, തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി സംഘടിപ്പിച്ചു. മാവേലിയോടൊപ്പം, കുട്ടികളും, പൊതുസമൂഹവും, പിടിഎ യും ചേര്‍ന്ന് നീഴൂര്‍ ടൗണിലൂടെ ഒരു ഘോഷയാത്രയും നടത്തി.കുട്ടികളുടെ മെഗാ തിരുവാതിര, ഓണപ്പാട്ട്, സംഘനൃത്തം തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ചടങ്ങനോടനുബന്ധിച്ച് PTA യുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

 

Previous Post

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി: പ്രൊഫഷണ്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കു തുടക്കമായി

Next Post

തീര്‍ത്ഥാടനം നടത്തി

Total
0
Share
error: Content is protected !!