‘തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ഒന്നായി ഒരേ മനസായി ന്യൂയോര്‍ക്ക് ഫൊറോനാ

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ക്‌നാനായ കാത്തലിക് മിനിസ്ട്രി യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ന്യൂയോര്‍ക് ഫൊറോനാ പിക്‌നിക്.
ഓഗസ്റ്റ് 20th ശനിയാഴ്ച ന്യൂജേഴ്‌സിയിലെ പരാമസില്‍ സ്ഥിതി ചെയ്യുന്ന വാന്‍ സുവന്‍ പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ട പിക്‌നിക് വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏകദേശം 550 പേര്‍ പങ്കെടുത്ത പിക്‌നിക്കില്‍ യുവജനങ്ങളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നാണ്.ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കാത്തോലിക്ക ഇടവക ആയിരുന്നു പിക്‌നിക്കിന് ആതിഥേയത്വം വഹിച്ചത്.

ന്യൂയോര്‍ക് ക്‌നാനായ ഫൊറോനയ്ക്ക് കീഴിലുള്ള St. Stephens Knanaya catholic church Queens -Long Island. St. Marys Knanaya catholic church Rockland, St. Joseph Knanaya catholic Mission Westchester.
Christ The King Knanaya Catholic church New Jersey -Staten Island., St. John Neuman Knanaya catholic Mission Philadelphia. എന്നീ ഇടവകകളിലെയും മിഷനുകളിലെയും അംഗങ്ങളാണ് പിക്‌നിക്കില്‍ പങ്കെടുത്തത്.


പ്രായഭേദമന്യെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ ആയിരുന്നു പിക്‌നിക് മത്സരങ്ങളുടെ ക്രമീകരണം.
ഏകദേശം അഞ്ഞൂറോളം പേര്‍ക്ക് പ്രഭാത ഭക്ഷണവും, BBQ ലഞ്ചും, ഈവെനിംഗ് സ്‌നാക്ക്‌സും ലൈവായി യാതൊരു കുറവും കൂടാതെ രുചികരമായി നല്‍കിയ ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയുടെ നേതൃത്വത്തില്‍ ഉള്ള പാചകകമ്മിറ്റി ഏവരുടെയും പ്രേത്യേകം പ്രശംസ ഏറ്റുവാങ്ങി.

രാവിലെ 9 am നു പ്രഭാത ഭക്ഷണത്തോട് കൂടി ആരംഭിച്ച പിക്‌നിക്കിന്റെ ഒരു പ്രധാന ആകര്‍ഷകമായിരുന്നു അതേ തുടര്‍ന്ന് നടത്തപ്പെട്ട വിവിധ ഇടവകകള്‍ അണിനിരന്ന പിക്‌നിക് പരേഡ്.വിവിധ വര്‍ണങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരേ നിരയായി അണിചേര്‍ന്നപ്പോള്‍ അത് ഒരു ദൃശ്യാനുഭവമായി.
തുടര്‍ന്ന് വിവിധ ഇടവകകളിലെ കോര്‍ഡിനേറ്റര്‍മാര്‍ക്കും വികാരിമാര്‍ക്കുമൊപ്പം Forane vicar Rev. Fr. Jose Tharackal പിക്‌നിക്കിന്റെ ഔദ്യോധിക ഉദ്ഘടനം നടവിളികളുടെ അകമ്പടിയോടെ നടത്തി
അതിനുശേഷം വോളിബോള്‍ മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധങ്ങളായ മത്സരങ്ങളും അരങ്ങേറി.
പിക്‌നിക്കിന്റെ പ്രധാന ആകര്‍ഷണമായിരുന്ന വടംവലി മത്സരവും വോളിബോള്‍ ഫൈനല്‍ മത്സരവും lunch ബ്രേക്കിനു ശേഷം നടത്തപെട്ടു.
വടംവലി മത്സരത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ 1st prize നേടി അന്നകുട്ടി മാറ്റപ്പിള്ളില്‍ മെമ്മോറിയല്‍ ട്രോഫിയും, വലിയകല്ലുങ്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1000 ഡോളര്‍ cash prize ഉം നേടിയത് St. Stephens Knanaya Forane church ടീമും, രണ്ടാം സമ്മാനം നേടി C. J Lukose ചാമക്കാലയില്‍ മെമ്മോറിയല്‍ ട്രോഫിയും Ajitha Tose കണ്ടരപ്പള്ളില്‍ Texas Realtor സ്‌പോണ്‍സര്‍ ചെയ്ത 500 ഡോളര്‍ cash പ്രൈസും നേടിയത് Rockland St. Marys Yellow ടീമുമാണ്.


വനിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടി കുരുവിള വാഴമലയില്‍ മെമ്മോറിയല്‍ ട്രോഫിയും Eldho Paul Realtor (Public Trust Group NJ) സ്‌പോണ്‍സര്‍ ചെയ്ത 500 ഡോളര്‍ cash പ്രൈസും കരസ്തമാക്കിയത് Rockland St. Marys knanaya church വനിതാ ടീമാണ്. രണ്ടാം സ്ഥാനവും N. K Joseph നെടുംതുരുത്തില്‍ മെമ്മോറിയല്‍ ട്രോഫിയും, Timeline Photos &Videos NJ സ്‌പോണ്‍സര്‍ ചെയ്ത 250 ഡോളര്‍ cash പ്രൈസും നേടിയത് St. Stephens Knanaya Forane Church വനിതാ ടീമുമാണ്. വാശിയേറിയ വോളിബോള്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി തോമസ് നെടുംതുരുത്തില്‍ മെമ്മോറിയല്‍ ട്രോഫിയും Events Starz Event management Group സ്‌പോണ്‍സര്‍ ചെയ്ത 250 ഡോളര്‍ cash പ്രൈസും നേടിയത് Christ The King Knanaya church ന്യൂജേഴ്സി ടീമുമാണ്. രണ്ടാം സ്ഥാനത്തിന് St. Stephens knanaya church Queens ടീമും അര്‍ഹരായി.
മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ points നേടി Overall championship ഉം, സ്റ്റാനീസ് മചാനിക്കല്‍ മെമ്മോറിയല്‍ ട്രോഫിയും കരസ്തമാക്കിയത് St. Stephens Knanaya Forane church ഇടവകയാണ്.പോയിന്റ് നിലയില്‍ രണ്ടാമതെത്തി Runners up ആയത് ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയുമാണ്.


ന്യൂയോര്‍ക് ഫൊറോനായിലെ ക്‌നാനായ മക്കള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നത്തിനുള്ള നല്ലൊരു അവസരമായി ഈ പിക്‌നിക്കിനെ മാറ്റുവാന്‍ ഇതിന്റെ സംഘടകര്‍ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.
Forane Vicar Rev. Fr. Jose Tharackal, Rockland St. Marys vicar Rev. Fr. Bipy Tharayil, New jersey christ the king vicar Rev. Fr. Bins chethalil എന്നിവരോടൊപ്പം Picnic Games Coordinator Joby തടത്തിലിന്റെ നേതൃത്വത്തില്‍ ഉള്ള Games കമ്മിറ്റിയുടെയും Knanaya Catholic Ministry Forane Executives ന്റെയും മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ ഒരുക്കങ്ങള്‍ പിക്‌നിക്കിന്റെ വിജയത്തില്‍ ഒരു വലിയ പങ്കു തന്നെ വഹിച്ചു. ആതിഥേയരായ ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിലെ KCM Ministry executive അംഗങ്ങളും, parish Council അംഗങ്ങളും, കൈക്കാരന്മാരും വികാരി Fr. Bins Chethalil അച്ചന്റെ ചടുലമായ നേതൃത്വത്തില്‍ നടത്തിയ മുന്നൊരുക്കങ്ങളാണ് ഈ പിക്‌നിക്കിന്റെ വിജയ ത്തിന്റെ പിന്നിലേ കാതലായ കാരണമെന്ന് നിസംശയം പറയാം.KCM Forane പിക്‌നിക്കിന്റെ മഹത്തായ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി സ്‌നേഹപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു ??

Alex Nedumthuruthil PRO
Christ The King Knanaya Catholic Church New Jersey

Previous Post

പുത്തന്‍ അദ്ധ്യാപന രീതിയുമായി പി.കെ.എം കോളേജിലെ മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍

Next Post

ന്യൂ യോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തില്‍ ഇടവക ദിനാചരണം

Total
0
Share
error: Content is protected !!