ക്രൈസ്തവ പീഡനം സുവിശേഷ മൂല്യങ്ങള്‍ മനുഷ്യ ജീവിതങ്ങളെ പരിവര്‍ത്തനപ്പെടുത്തുമോയെന്ന ഭയം മൂലം : ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാട്ട്

കോട്ടയം: ക്രൈസ്തവ പീഡനം സുവിശേഷ മൂല്യങ്ങള്‍ തങ്ങളുടെ ജീവിതങ്ങളെ പരിവര്‍ത്തനപ്പെടുത്തുമോയെന്ന ഭയം മൂലമാണെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രപ്പോലീത്ത. കോട്ടയം ക്രിസ്തുരാജ മെത്രോപൊലീത്തന്‍ കത്തീഡ്രലില്‍ മാര്‍ തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാളിനു മുഖ്യ കാര്‍മികത്വം വഹിച്ചു വചന സന്ദശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കെതിയുള്ള പീഡനങ്ങളെ അപലപിച്ച മെത്രപൊലീത്ത ശത്രുക്കളെ സ്‌നേഹിക്കുകയും പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ള ക്രിസ്തീയ ഉത്തരവാദിത്വത്തെ ഓര്‍മിപ്പിച്ചു. അതിരൂപതയില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ പ്രാര്‍ത്ഥനാ ദിനമായും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ പ്രാര്‍ത്ഥനാ വാരമായും ആചരിച്ചിരുന്നു. അതിരൂപതയിലെ ഇടവകകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. മെത്രോപ്പൊലീത്തന്‍ കത്തീഡ്രലിലെ തിരുകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍ , ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

 

Previous Post

വെളിയന്നൂര്‍: പുളിമൂട്ടില്‍ പി.സി ജോസഫ്

Next Post

തുടിയുത്സവം 2023 ഉത്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!