വിശാസപരിശീലകര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഫിലാഡെല്‍ഫിയ ക്‌നാനായ മിഷന്‍

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്ക് മിഷനില്‍ വിശ്വാസപരിശീലന അദ്ധ്യയനവര്‍ഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന എല്ലാം അദ്ധ്യാപകരെയും പ്രത്യേകമായി ആദരിച്ചു. കുട്ടികളുടെ പ്രതിനിധി ജോന വാലയില്‍, മാതാപിതാക്കളുടെ പ്രതിനിധി ലൈജു വാലയില്‍ എന്നിവര്‍ അദ്ധ്യാപകരെ അഭിനന്ദിച്ച് സംസാരിച്ചു. കുട്ടികളുടെ പ്രത്യേകമായ ഗാനങ്ങളും നടത്തപ്പെട്ടു. മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീല പാറയ്ക്കല്‍ എല്ലാവര്‍ക്കും പ്രത്യേകമായി നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാം അദ്ധ്യാപകര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി.

സിജോയ് പറപ്പള്ളില്‍

 

Previous Post

നവ്യാനുഭവമായി ന്യൂജേഴ്‌സി വിശ്വാസരാവ്

Next Post

കൈപ്പുഴ:പാലത്തുരുത്ത് തൊടുകയില്‍ മേരിക്കുട്ടി തോമസ്

Total
0
Share
error: Content is protected !!