മെല്‍ബണില്‍ ദശാബ്ദി തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു നടത്തിയ ദശാബ്ദി തിരുനാള്‍, ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെല്‍ബണിലെ ക്‌നാനായ സമുദായ അംഗങ്ങള്‍ എല്ലാവരുംതന്നെ ഈ ദശാബ്ധി തിരുനാളില്‍ പങ്കെടുത്തത്, ഒരുവര്‍ഷമായി, ഇടവകാംഗങ്ങളെയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടു, ഇടവകതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും, മെല്‍ബണില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഐക്യകാഹളനാദത്തിന്റെ അഭംഗുരമായ കാഴ്ചയുമായി മാറി.

ഒക്ടോബര്‍ 1 ഞായര്‍ ഉച്ചക്ക് 3 മണിക്ക്, ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തി. മെല്‍ബണില്‍ ആദ്യമായി നടത്തിയ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍, അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ആരംഭിക്കുന്ന സമയത്തു, മെല്‍ബണ്‍ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോള്‍ ബ്രിസ്ബേന്‍ ഹോളി ഫാമിലി ക്‌നാനായ മിഷന്‍ വികാരിയുമായ ഫാ: പ്രിന്‍സ് തൈപുരയിടത്തില്‍, ക്യാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍ ചാപ്ലയിന്‍ ഫാ: ഡാലിഷ് കൊച്ചേരില്‍, ഫാ . ജെയിംസ് അരീച്ചിറ , ഫാ തോമസ് പേരുംകാട്ടില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ . വര്‍ഗീസ് കുരിശിങ്കല്‍ നേതൃത്വം നല്‍കുകയും, ഫാ. വര്‍ഗീസ് വാവോലി വിശുദ്ധകുര്‍ബ്ബാനയുടെ ആശിര്‍വാദം നല്‍കുകയും ചെയ്തു. തുടര്‍ന്ന് തിരുനാളില്‍ പങ്കെടുത്ത എല്ലാവരും സ്‌നേഹവിരുന്നിലും പങ്കുചേര്‍ന്നു.
ഇടവകാംഗങ്ങളായ 37 കുടുംബങ്ങള്‍ പ്രെസുദേന്തിമാരായാണ് ഈ ദശാബ്ദി തിരുന്നാള്‍ ആഘോഷമാക്കിയത്.
സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്സ് ഓഫ് മെല്‍ബണ്‍ ചെണ്ടമേളം & നാസിക് ധോള്‍, മെല്‍ബണ്‍ സ്റ്റാര്‍സ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി.

ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം , കൈക്കാരന്മാരായ നിഷാദ് പുലിയന്നൂര്‍ , സ്റ്റീഫന്‍ തെക്കേകവുന്നുംപാറയില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിനീഷ് തീയത്തേട്ട് , പത്താം വാര്‍ഷിക ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, സെക്രട്ടറി ബിനീഷ് മുഴിച്ചാലില്‍, ആക്റ്റിങ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, മറ്റു തിരുനാള്‍ & പത്താം വാര്‍ഷിക കമ്മറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തങ്ങളാണ്, ഈ തിരുനാള്‍ ഇത്രയധികം മംഗളകരമായി പര്യവസാനിക്കുവാന്‍ കാരണമായത്.

ഷിനോയ് മഞ്ഞാങ്കല്‍

 

Previous Post

നേതൃസംഗമവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!