അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ മെഡിക്കല്‍ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സഹോദരരാണെന്ന ചിന്തയില്‍ സാഹോദര്യത്തെടെ മുന്‍പോട്ടു പോകുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍, റെജിമോന്‍ റ്റി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും, വ്യവസായ യൂണീറ്റുകളിലും, കണ്‍ട്രക്ഷന്‍ മേഖലകളിലും ജോലി ചെയ്യുന്ന മുന്നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് മെഡിക്കല്‍ കിറ്റുകള്‍ ലഭ്യമാക്കിയത്.

 

Previous Post

ക്നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് 27 നു തുടക്കം

Next Post

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ലിജോ ജോര്‍ജ്

Total
0
Share
error: Content is protected !!