മേരിലാന്റ് ഹൈസ്‌കൂളില്‍ ഗുരുവന്ദനം ആചരിച്ചു

മടമ്പം: മടമ്പം മേരി ലാന്‍ഡ് ഹൈസ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം, സംഗീതജ്ഞനും റിട്ടയേര്‍ഡ് പ്രധാന അധ്യാപകനുമായ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു.  ഉണ്ണികൃഷ്ണന്‍ പയ്യാവൂരിനെ ഗുരുപൂജ നടത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടകന്‍ തെളിയിച്ച ഭദ്രദീപത്തില്‍ നിന്നും വിദ്യ പകര്‍ന്നു നല്‍കുന്നതിന്റെ പ്രതീകമായി ദീപനാളങ്ങള്‍ അധ്യാപകരിലേക്കും, ഇന്നേ ദിവസം കുട്ടികളില്‍ നിന്നും അധ്യാപകരാകാന്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളിലേക്കും പകര്‍ന്നു നല്‍കി.
സ്‌കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് രാമചനാട്ട് അധ്യക്ഷത വഹിക്കുകയും പിടിഎ പ്രസിഡണ്ട് മനോജ് മാവേലില്‍ സ്വാഗതവും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മീന സജി , മദര്‍ പി ടി എ പ്രസിഡണ്ട് അനില സിറിള്‍, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അന്‍ഫല്‍ അയ്യൂബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.
സ്തുത്യര്‍ഹ സേവനം ചെയ്തു ഈ സ്‌കൂളില്‍ നിന്നും വിരമിച്ച മുന്‍കാല അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും അതോടൊപ്പം നിലവില്‍ ഈ സ്‌കൂളില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാം വിശിഷ്ട വ്യക്തിത്വങ്ങളെയും PTA യുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികളാല്‍ അധ്യാപക ദിനാഘോഷം സമ്പന്നമായിരുന്നു.
പരിപാടിക്ക് പി.ടി.എ പ്രസിഡന്റ്മനോജ് മാവേലില്‍, കമ്മിറ്റി കണ്‍വീനര്‍ ബിബിന്‍ അലക്‌സ്,  സജി എബ്രഹാം , സീനിയര്‍ അസിസ്റ്റന്റ്ബിജുമോന്‍ എന്‍ .എം, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി റിന്‍സി . പി . സി ,ലിജോ പുന്നൂസ് എന്നിവര്‍ നേതൃത്വം നല്‍കി.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത നന്ദി  s v m അര്‍പ്പിച്ചു.

Previous Post

സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച് .എസ് .എസ് വിഭാഗം രജത ജൂബിലി ആഘോഷ സമാപനവും അധ്യാപകദിനാചരണവും

Next Post

പുതുവേലി: കൊണ്ടാടംപടവില്‍ ഉതുപ്പ് കുരുവിള

Total
0
Share
error: Content is protected !!