ക്നാനായ റീജിയണല്‍ മിഷന്‍ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ചിക്കാഗോ: ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഫൊറോനാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിറെ കീഴിലുള്ള ന്യൂ യോര്‍ക്ക്, റ്റാമ്പാ, ഹൂസ്റ്റണ്‍, ചിക്കാഗോ, സാന്‍ ഹുസേ തുടങ്ങിയ ഫൊറോനകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് ഫൊറോനാ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. മിഷന്‍ ലീഗിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, അന്തര്‍ദേശീയ റീജിയണല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

 

Previous Post

അരീക്കര കെ സി വൈ എല്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

Next Post

യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴരുത്‌

Total
0
Share
error: Content is protected !!