കെ കെ സി എ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് 2022 വര്‍ഷത്തെ വാര്‍ഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈര്‍ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അള്‍ജീരിയലിലെ അപ്പസ്തോലിക് ന്യുണ്‍ഷ്യോയുമായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവ് വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബിനോ കദളിക്കാട്ട് സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, കെ കെ സി എ ജന. സെക്രട്ടറി ബിജോ മല്‍പാങ്കല്‍, ട്രഷറര്‍ ജോസ്കുട്ടി പുത്തന്‍തറ, അനീഷ് എം ജോസ്, റോബിന്‍ അരയത്ത്, പോഷക സംഘടനകളുടെ പ്രതിനിധികളായ ഷൈനി ജോസഫ്, അബിന്‍ അബ്രഹാം, ഡെയ്സ് ജോസ് , ജെയ്സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. വിനില്‍ പെരുമാനൂര്‍ നന്ദി പറഞ്ഞു. വാര്‍്ഷികാഘോഷത്തിന് മുന്നോടിയായി നടന്ന വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ വയലുങ്കല്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് സഹ കാര്‍മ്മികനായിരുന്നു. 40 ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത മാര്‍ഗം കളി അരങ്ങേറ്റം പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും പ്രശസ്ത യുവ ഗായകന്‍ ഭാഗ്യരാജിന്‍്റെ നേതൃത്തിലുള്ള ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
2023 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി സെമി ചവറാട്ട് (പ്രസിഡന്‍്റ്), ബൈജു തോമസ് (ജന. സെക്രട്ടറി ), ഇമ്മാനുവേല്‍ കുര്യന്‍ (ട്രഷറര്‍) എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.ജോണ്‍സണ്‍ വട്ടക്കോട്ടയില്‍ വരണാധികാരിയായിരുന്നു.

Previous Post

 തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണം- ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്

Next Post

ഉഴവൂര്‍ കോളേജില്‍ ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നു

Total
0
Share
error: Content is protected !!