കെ.സി.വൈ.എല്‍ അതിരൂപതാതല യുവജന ദിനാഘോഷം

കരിങ്കുന്നം/തൊടുപുഴ: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അതിരൂപതതല യുവജന ദിനാഘോഷം കരിങ്കുന്നം സെന്റ്.അഗസ്റ്റിന്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത അംഗമായ അലോഹ മരിയ ബെന്നി മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ജന.സെക്രട്ടറി ശ്രീ. ഷാരു സോജന്‍ കൊല്ലറേട്ട്, ഡയറക്ടര്‍ ശ്രീ.ഷെല്ലി ആലപ്പാട്ട്, ചുങ്കം ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, ഫൊറോന ചാപ്ലയിന്‍ റവ. ഫാ. ദിപു ഇറപുറത്ത്, കരിങ്കുന്നം യൂണിറ്റ് ചാപ്ലയിന്‍ റവ. ഫാ. അലക്‌സ് ഓലിക്കര, ചുങ്കം ഫൊറോന പ്രസിഡന്റ് ശ്രീ. നിതിന്‍ ജോസ് പനന്താനത്ത്, കരിങ്കുന്നം യൂണിറ്റ് പ്രസിഡന്റ് ശ്രീ. സുജിത്ത് സാബു നടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതതലത്തില്‍ ചന്തം ചാര്‍ത്ത് മത്സരം നടത്തപ്പെട്ടു. മത്സരത്തില്‍ ചുങ്കം,മറ്റക്കര,മോനിപ്പള്ളി എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിവിധ യൂണിറ്റുകളില്‍ നിന്നായി 1500 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.പരിപാടികള്‍ക്ക് കെ.സി.വൈ.എല്‍ അതിരൂപതാ സമിതി,കരിങ്കുന്നം യൂണിറ്റ് സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

 

Previous Post

കൈപ്പുഴ: ചാമക്കാലായില്‍ ടോമി മാത്യു

Next Post

ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വര്‍ണാഭമായി

Total
0
Share
error: Content is protected !!