കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ലീഡര്‍ഷിപ് ക്യാമ്പ് ആരംഭിച്ചു

തിരൂര്‍: 2023 പ്രവര്‍ത്തന വര്‍ഷത്തിലെ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണല്‍ ലീഡര്‍ഷിപ് ക്യാമ്പ് മടമ്പം ഫോറോനയിലെ തിരൂര്‍ സെന്‍്റ് ഫ്രാന്‍സീസ് അസീസ് ക്നാനായ കത്തോലിക്ക ദേവലയത്തില്‍ ആരംഭിച്ചു. മലബാറിലെ വിവിധ ഫൊററോനകളില്‍ നിന്ന് തിരഞ്ഞെടുത്ത യുവതി , യുവക്കളെ ഉള്‍പ്പെടുത്തി 13,14 ,15 തിയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിന്‍്റെ ഉദ്ഘാടനം ഫൊറോന ചാപ്ളയിന്‍ ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു. റീജിയണല്‍ പ്രസിഡന്‍്റ് ജോക്കി ജോര്‍ജ് അടിയായിപ്പള്ളിയില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്‍്റ് സോയല്‍ സൈമണ്‍ മുളവേലിപ്പുറത്ത് സ്വാഗതം ആശംസിച്ചു. റീജിയണല്‍ ചാപ്ളയിന്‍ ഫാ.ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ ആമുഖ സന്ദേശം നല്‍കി. ട്രഷറര്‍ ജെയിന്‍ ജോണ്‍ വാക്കേച്ചാലില്‍ നന്ദി പറഞ്ഞു.

Previous Post

കടുത്തുരുത്തി: പെരുംപുഞ്ചയില്‍ പി.ജെ ടോമി

Next Post

നീണ്ടൂര്‍: കരികുളത്തില്‍ കെ.ജെ ലൂക്ക്

Total
0
Share
error: Content is protected !!