ഇടയനോടൊപ്പം 2k24 മടമ്പം ഫൊറോനയില്‍ നടത്തി

പയ്യാവൂര്‍: കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ന്നൊപ്പമുള്ള സംവേദനാത്മക പരിപാടി – ഇടയനോടൊപ്പം, കെ.സി.വൈ.എല്‍ മടമ്പം ഫൊറോനയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ വലിയ പള്ളിയില്‍ നടത്തപെട്ടു. മടമ്പം ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്നുള്ള 249 യുവജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. കെ സി വൈ എല്‍ മടമ്പം ഫൊറോന പ്രസിഡന്‍റ് അമല്‍ റോയ് കട്ടേല്‍ അധ്യക്ഷത വഹിച്ചു. കെ സി വൈ എല്‍ ഫൊറോന സെക്രട്ടറി ആന്‍ ക്രിസ്റ്റി ജെയിംസ് തേക്കിലക്കാട്ടില്‍ സ്വാഗതം പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആമുഖ സന്ദേശം നല്‍കി. കെ സി വൈ എല്‍ ഫൊറോന ചാപ്ളിയന്‍ ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍ സംസാരിച്ചു. തുടര്‍ന്ന് എത്തിച്ചേര്‍ന്ന യുവജനങ്ങളെ 10 ഗ്രൂപ്പുകളായി തിരിച്ച് യുവജനങ്ങളും സഭയും സമുദായവും നേരിടുന്ന വിവിധ പ്രശ്നങ്ങളെപറ്റി ചര്‍ച്ച ചെയ്യുന്നതിനായി അവസരം ഒരുക്കി. യുവജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സംശയങ്ങളും ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു.
ഫാ. ജോണ്‍സണ്‍ മാരിയില്‍ ആരാധനക്ക് നേതൃത്വം നല്‍കി. പിന്നീട് ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ട സംശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും മാര്‍ പണ്ടാരശ്ശേരില്‍ ഉത്തരം നല്‍കി. ഇതിനുപുറമേ പിതാവിനോട് നേരിട്ട് സംവദിക്കാനുള്ള അവസരവും യുവജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ ഹരിയാനയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് ബാഡ്മിന്‍റണ്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായ പയ്യാവൂര്‍ വലിയപള്ളി ഇടവകാംഗമായ ആല്‍ബി ബിനോയ് എറമ്പിലിനെ ആദരിച്ചു. കെ സി വൈ എല്‍ മടമ്പം ഫൊറോനാ പ്രസിഡന്‍റ് അമല്‍ റോയ് കട്ടേല്‍ നന്ദി പറഞ്ഞു.

Previous Post

കൊയ്ത്തുല്‍സവം

Next Post

ജീസസ് യൂത്ത് കോട്ടയം അതിരൂപത ഭാരവാഹികള്‍

Total
0
Share
error: Content is protected !!