കെസിവൈഎംല്‍ ഇടയ്ക്കാട്ട് ഫൊറോന യുവജന ദിന ആഘോഷവും പുരാതന പാട്ട് മത്സരവും

കെസിവൈഎല്‍ ഇടയ്ക്കാട്ട് ഫൊറോന യുവജന ദിനാഘോഷം സംക്രാന്തി യൂണിറ്റില്‍ വെച്ച്  നടത്തപ്പെട്ടു. പുരാതന പാട്ട് മത്സരത്തില്‍ 12 ടീമുകള്‍ മത്സരിച്ചതില്‍ നിന്ന് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ പേരൂര്‍, എസ് എച്ച് മൗണ്ട്, കാരിത്താസ് യൂണിറ്റുകള്‍ കരസ്ഥമാക്കി. കോട്ടയം അതിരൂപത വികാരി ജനറല്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു സമ്മാനദാനം നിര്‍വഹിച്ചു. പൊതുസമ്മേളനത്തില്‍ ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്റ് അമല്‍ സണ്ണി, കോട്ടയം അതിരൂപത വൈസ് പ്രസിഡന്റ് ജെറിന്‍ ജോയ് പാറാണിയില്‍, ഫൊറോന ചാപ്ലിന്‍ ഫാ. ജിതിന്‍ വള്ളാര്‍കാട്ടില്‍, സംക്രാന്തി യൂണിറ്റ് ചാപ്ലിന്‍ ഫാ.ഫില്‍മോന്‍ കളത്തറ, യൂണിറ്റ് പ്രസിഡന്റ് സബിന്‍ സാബു മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 250 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കെസിവൈഎല്‍ ഇടയ്ക്കാട്ട് ഫൊറോന ഭാരവാഹികളും സംക്രാന്തി യൂണിറ്റ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്‍കി.

Previous Post

കലാപകാരികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം-ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

Next Post

മെല്‍ബണില്‍ ഇടവകദിനവും കൂടാരയോഗവാര്‍ഷികവും ഓഗസ്റ്റ് 5 ന്

Total
0
Share
error: Content is protected !!