ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ : ഏകദിനധ്യാനം ജൂണ്‍ 9 ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ജൂണ്‍ 9 വെള്ളിയാഴ്ച (നാളെ) യാണു ധ്യാനം. രാവിലെ 9.30 നു രജിസ്ട്രേഷനെ തുടര്‍ന്ന് 10 മണിക്ക് മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ. എബ്രാഹം പറമ്പേട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കും. കെ.സി.ഡബ്ല്യു. അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍ സ്വാഗതവും ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ നന്ദിയും അറിയിക്കും. അതിരൂപതാ ഫൊറോന ഭാരവാഹികള്‍ നേതൃത്വം നല്‍കും. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കും.

Previous Post

2023 ലെ അതിരൂപതാ ദിനത്തില്‍ ആദരവിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനായി എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20

Next Post

മണിപ്പൂര്‍: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണം – തോമസ് ചാഴികാടന്‍

Total
0
Share
error: Content is protected !!