ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ഇടയ്ക്കാട് ഫൊറോന ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരിച്ചു

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരിച്ചു. കാരിത്താസ് സെന്റ് തോമസ് ചര്‍ച്ചില്‍ സംഘടിപ്പിച്ച ദിനാചരണം കോട്ടയം അതിരൂപതാവികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജെയ്‌സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. സജി ചാഴിശ്ശേരില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. സൈമണ്‍ പുല്ലാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. അനു, ഫൊറോന സെക്രട്ടറി മിനി ഫിലിപ്പ്, കാരിത്താസ് യൂണിറ്റ് സെക്രട്ടറി ബീനാ മാക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാന്റ് പേരന്റിംഗ് എന്ന വിഷയത്തില്‍ ജിനു മോട്ടി ക്ലാസ്സ് നയിച്ചു. അനുഭവം പങ്കുവയ്ക്കല്‍, ഗ്രാന്റ് പേരന്റ്‌സിനെ ആദരിക്കല്‍, , കലാപരിപാടികള്‍, താരാട്ടുപാട്ട് മത്സരം എന്നിവയും ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ടു.

 

Previous Post

കോട്ടയം: ചിലമ്പത്ത് സി.സി ഫിലിപ്പ്

Next Post

ഏറ്റുമാനൂര്‍ :  പഴയമ്പള്ളില്‍ ഡോ.സണ്ണി

Total
0
Share
error: Content is protected !!