കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചാരണവും

മ്രാല: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് പള്ളയില്‍ വച്ച് നടത്തി. ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബീന ബിജു കാവനാല്‍ അദ്ധ്യക്ഷയായിരുന്നു. ഫൊറോന ചാപ്ലയിന്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരി അനുഗ്രഹപ്രഭാഷണം നടത്തി. 2000 -നു ശേഷം വിവാഹിതാരയവരും 5 ല്‍ കൂടുതല്‍ മക്കളുമുള്ള ക്‌നാനായ വനിതകളെ കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ ആദരിച്ചു. മ്രാല പള്ളി വികാരി ഫാ. ജേക്കബ് പല്ലോന്നില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ട്രീസ മരിയ, അതിരൂപത സെക്രട്ടറി സില്‍ജി സജി, കെ.സി.സി ഫൊറോന പ്രസിഡന്റ് ബെന്നി ജേക്കബ്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ജെമിന്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ലിസി സൈമണ്‍ സ്വാഗതവും ഫൊറോന ട്രഷറര്‍ ജെയ്‌നമ്മ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി ക്ലാസ്സ് നയിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post

സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

Next Post

നീറിക്കാട്: മണ്ണൂര്‍ മേരി ഫിലിപ്പ്

Total
0
Share
error: Content is protected !!