കെ.സി.എസ്.എല്‍ സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തപ്പെട്ടു

തൂവാനിസ: കെ.സി.എസ്.എല്‍ ന്റെ സംസ്ഥാനതല ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് 2023 ജൂലൈ 27, 28 തീയതികളിലായി തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെട്ടു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്.എല്‍ സംസ്ഥാന സെക്രട്ടറി മാസ്റ്റര്‍ ആല്‍വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയും അതിരൂപത ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരളത്തിലെ 28 രൂപതകളില്‍ നിന്നായി 90 കെ.സി.എസ്.എല്‍ അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Previous Post

കുറ്റൂര്‍: സി. ഡാമിയന്‍ എസ്.വി.എം

Next Post

തിരുബാലസഖ്യം ഏകദിന സെമിനാര്‍

Total
0
Share
error: Content is protected !!