വി. ബൈബിളിന് പരസ്യ ആദരവ്

ചമതച്ചാല്‍: ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളിമോണ്ടളത്തില്‍ ഇടവകാംഗങ്ങള്‍
വി.ബൈബിളിനെ പരസ്യമായി വണങ്ങിയത് നവ്യാനുഭവമായി. അടുത്ത നാളുകളില്‍ കാസര്‍ഗോഡ് ഒരു യുവാവ് വി.ബൈബിള്‍ കത്തിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം ഇടവകജനം പര്യസ്യമായി വി.ബൈബിളിനെ വണങ്ങി പ്രതിക്ഷേധം അറിയിക്കുകയും പ്രസ്തുത സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുകയും ചെയ്തത്. ചമതച്ചാല്‍ കെ.സി.സി. യൂണിറ്റ് നേതൃത്വം നല്കി. യൂണിറ്റ് പ്രസിഡന്റ് ബെന്നി കീഴങ്ങാട്ട് സംസാരിച്ചു.
ഫാ. നോബിള്‍ മൂരിക്കുന്നേല്‍ (കപ്പൂച്ചിന്‍) ബൈബിള്‍ ഭാഗം വായിച്ചു. വികാരി ഫാ. സജി കൊച്ചുപറമ്പില്‍, കെ.സി.സി. ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

ദുബായ് ക്നാനായ കുടുംബയോഗം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ജനറല്‍ബോഡി യോഗവും

Next Post

പെരിക്കല്ലൂര്‍: പുറക്കാട്ട് ഏലിയാമ്മ

Total
0
Share
error: Content is protected !!