സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്ത് പ്രതി ഉദ്ഘാടനം ചെയ്തു

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്ത് പ്രതിയുടെ ഉദ്ഘാടനം ബൈബിളിലെ ആദ്യ വാചകം എഴുതി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് റ്റിനി തോമസ് എടാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് യൂണിറ്റ് ചാപ്ലയിന്‍ ഫാദര്‍ അലക്‌സ് ഓലിക്കര,ഭാരവാഹികളായ അഡ്വക്കേറ്റ് സണ്ണി തോമസ്, അജിമോന്‍ ഫിലിപ്പ്, ജോമോന്‍ തോമസ്, സ്റ്റീഫന്‍ പി സി എന്നിവര്‍ നേതൃത്വം നല്‍കി

 

Previous Post

ഡോ ബോബന്‍ തോമസിന് ആദരം

Next Post

കെ.സി.വൈ.എല്‍ മുന്‍കാല രൂപത, അതിരൂപത സമിതി അംഗങ്ങളുടെ പ്രഥമ സംഗമം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!