കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സില്‍ ബഹിരാകാശ വാരാഘോഷം നടത്തി

കരിങ്കുന്നം .ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആര്‍ ഒ യുമായി ചേര്‍ന്ന് ബഹിരാകാശ വാരം ആചരിച്ചു.ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും എസ്എല്‍വി പ്രൊജക്റ്റ് സെക്ഷന്‍ മേധാവിയുമായ സുജോ കെ ജോസഫ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇടുക്കി ജില്ലയിലെയും കോട്ടയം അതിരൂപതയിലെ യും വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്തു.കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ കെ തോമസ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അലക്‌സ് ഒലിക്കര അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി , ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. സ്വപ്ന ജോയല്‍ , പി.ടി.എ.പ്രസിസ്‌റ് ശ്രീ. ജോസ് കളരിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഭൗതിക ശാസ്ത്ര വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

മാധ്യമ സ്വാതന്ത്ര്യത്തിനു താഴിടരുത്‌ മാധ്യമങ്ങള്‍ നിഷ്‌പക്ഷമാവുകയും വേണം

Next Post

ന്യുറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ശില്‍പശാല സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!