അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസണ്‍ 6

പയ്യാവൂര്‍ : മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ഇരിക്കൂര്‍ ഉപജില്ലാ തല കലാം ക്വിസ് സീസണ്‍ 6 അറിവിന്റെ ആവേശപ്പോരാട്ടമായി. 14 സ്‌കൂളുകളിലെ ടീമുകള്‍ മാറ്റുരച്ച ക്വിസ് മത്സരത്തില്‍ ചുഴലി ജി എച്ച് എസ് എസ്സിലെ ശ്യാംജിത് കൃഷ്ണന്‍, ഹരികൃഷ്ണന്‍, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് എച്ച് എസ്സിലെ മരിയ റോസ് അഗസ്റ്റിന്‍, ആര്‍ദ്ര മരിയ ഡാനിഷ്, പൈസക്കരി ദേവമാതാ എച്ച് എസ്സിലെ ആല്‍ബിന്‍ തോമസ് സിബിച്ചന്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സമാപന സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ SPC ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ തമ്പാന്‍ സി. വി. ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിജു കുരുവിള, പ്രധാനാധ്യാപകന്‍ ബിജു സൈമണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍, ACPO ബിന്ദു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ജെയ്സ് ജേക്കബ്ബ്, കൈപ്പുഴ സെന്റ് ജോര്‍ജ് വി എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ ബിനോയ് കെ എസ് എന്നിവര്‍ ക്വിസ് മത്സരം നയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബിനു ജേക്കബ്ബ്, ലിബിന്‍ കെ. കുര്യന്‍, ജോസ്‌മോന്‍ മാത്യു, ജോണ്‍സന്‍ എം പീറ്റര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍

Next Post

സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!