ജോസ് കണിയാലിക്ക് കേരള സെന്റര്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: കേരള സെന്റര്‍ മാധ്യമ അവാര്‍ഡിന് കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്ററും, പാര്‍ട്ണറുമായ ജോസ് കണിയാലി തെരഞ്ഞെടുക്കപ്പെട്ടു. 1992 ല്‍ ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേരളാ എക്‌സ്പ്രസിന്റെ പ്രിന്റ് ഓണ്‍ലൈന്‍ വിഭാഗത്തിന്റെ വികസനത്തില്‍ ജോസ് കണിയാലി സജീവമായ പങ്ക് വഹിച്ചുവരുന്നു.
വടക്കേ അമേരിക്കയിലെ സാമൂഹിക സാമുദായിക സംഘടനാ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ജോസ് കണിയാലി ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡന്റ്, ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ്, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, 2002 ചിക്കാഗോ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ല്‍ ബാബു ചാഴികാടന്‍ ഫൗണ്ടേഷന്റെ പ്രവാസി പ്രതിഭാ പുരസ്‌ക്കാരവും, മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്റെ (മാര്‍ക്ക്) ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും ജോസ് കണിയാലിക്ക് ലഭിച്ചിട്ടുണ്ട്.

 

Previous Post

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ പെഡഗോഗിക് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം

Next Post

എസ്.എച്ച് മൗണ്ട്: മുളകുമറ്റത്തില്‍ സുജ ചെറിയാന്‍

Total
0
Share
error: Content is protected !!