ക്‌നാനായ റീജിയണില്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര് 22ന്

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വര്‍ഷത്തെ ഇടവക തലത്തിലുള്ള പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 22ന് നടത്തപ്പെടും. ആഗോള സഭാ മിഷന്‍ ഞായറായി ആചരിക്കുന്ന അന്നേദിവസം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനം കൂടിയാണ്.

ക്‌നാനായ റീജിയന്റെ കീഴിലുള്ള 17 ഇടവകകളിലും മിഷനുകളിലും അന്നേദിവസം പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെടും. ആഘോഷമായ കുര്‍ബാന, മീറ്റിംഗുകള്‍, കലാ പരിപാടികള്‍, ക്ളാസ്സുകള്‍, ജപമാല റാലി തുടങ്ങിയ വിവിധ പരിപാടികള്‍ അന്നേദിവസം സംഘടിപ്പിക്കും

സിജോയ് പറപ്പള്ളില്‍

 

Previous Post

സാന്‍ ഹൊസെയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

Next Post

പയസ്മൗണ്ട്: വെള്ളച്ചാലില്‍ വി.കെ കുരുവിള

Total
0
Share
error: Content is protected !!