ഫാ.ജോസഫ് ആറ്റുച്ചാലിനെ മര്‍ദ്ധിച്ച സംഭവത്തില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സിന്‍ഡിക്കേറ്റ് പ്രതിഷേധം രേഖപ്പെടുത്തി

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലില്‍ നേരിടേണ്ടിവന്ന ആക്രമണത്തില്‍ 24/02/2024 ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍ സിന്‍ഡിക്കേറ്റ് യോഗം പ്രതിഷേധിച്ചു. യോഗത്തിന് കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ചാപ്ലയിന്‍ ഫാ ചാക്കോ വന്‍കുഴിയില്‍, സെക്രട്ടറി അമല്‍ സണ്ണി, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്,വിവിധ ഫൊറോനകളില്‍ നിന്നുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തു. ദേവാലയവും പരിസരങ്ങളും പുരോഹിതന്മാരും വിശ്വാസവും എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പുരോഹിതന്മാര്‍ക്കെതിരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ ശക്തമായി അപലപിക്കുന്നു എന്നും യോഗം പറയുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവാക്കളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനുള്ള ഉത്തരവാദിത്യം നമ്മളെല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് കെ സി വൈ എല്‍ സിന്‍ഡിക്കേറ്റ് അഭിപ്രായപെട്ടു.

 

Previous Post

കെ.സി.വൈ.എല്‍  അതിരൂപതതല 2024-25 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് നടത്തപ്പെട്ടു

Next Post

ക്നാനായ റീജിയണില്‍ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍

Total
0
Share
error: Content is protected !!