ന്യൂ യോര്‍ക്ക് ക്‌നാനായ കത്തോലിക്ക ഫൊറോന പിക്‌നിക് ഓഗസ്റ്റ് 12, ശനിയാഴ്ച

ലോങ്ങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനടുത്തുള്ള ബ്രിയര്‍ലി പാര്‍ക്കില്‍ പിക്‌നിക് ആരംഭിക്കും. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റുന്ന വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഫൊറാന തലത്തിലുള്ള വടംവലി മത്സരം ഉച്ചകഴിഞ്ഞു നടത്തപ്പെടും. ഒന്നാം സമ്മാനമായി അന്നക്കുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സ്‌പൈസ് വില്ലേജ് ആന്‍ഡ് സൂര്യ സ്റ്റോര്‍ യോങ്കേഴ്സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. രണ്ടാം സമ്മാനമായി സി.ജെ. ലൂക്കോസ് ചമക്കാലയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കെ. ഡബ്ല്യൂ. ഗോള്‍ഡ് കോസ്റ്റ് റിയാലിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 250 ഡോളര്‍ ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും.

യുവജനങ്ങള്‍ക്കായുള്ള ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ കുഞ്ഞുമോന്‍ വലിയകല്ലുങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും റോഷന്‍ തോമസ് അഗാപ്പേ ട്രിനിറ്റി ഇന്‍ഷുറന്‍സ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 301 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നു. രണ്ടാം സമ്മാനമായി വി.എം. ജോസഫ് വട്ടക്കളം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും വിനോദ് കിആര്‍കെ അറ്റോര്‍ണി സ്‌പോണ്‍സര്‍ ചെയ്യുന്ന 200 ഡോളര്‍ ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും.

എല്ലാവര്‍ക്കും തുടക്കം മുതല്‍ അവസാനം വരെ പങ്കെടുക്കുവാനുള്ള സൗകര്യാര്‍ത്ഥം ഫുഡ് കമ്മിറ്റി 9 മണിക്ക് ബ്രേക്ക്ഫാസ്റ്റും ഉച്ചക്ക് സ്വാദിഷ്ട്ടമായ ഭക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക മിനിസ്ട്രി ആതിഥേയത്വം വഹിക്കുന്ന ഈ സ്‌നേഹകൂട്ടായ്മയിലേക്ക്.എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

അനൂപ് മുകളേല്‍ (P. R.O.)

 

Previous Post

ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ പദ്ധതി ഒരുക്കി, മാസ്സ്

Next Post

ചിക്കാഗോ സെ. മേരീസ് ഇടവകയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ദര്‍ശനത്തിരുനാള്‍.

Total
0
Share
error: Content is protected !!