സഹോദരി ചിന്നമ്മ ആക്കക്കുന്നേല്‍ എസ്.വി.എം

പയ്യാവൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി ചിന്നമ്മ ആക്കക്കുന്നേല്‍ (90) നിര്യാതയായി. മൃതദേഹം ബുധനാഴ്ച (14-06-2023) രാവിലെ 10-ന് പയ്യാവൂര്‍ ടൗണ്‍ കോണ്‍വന്റ് ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം മഠം സെമിത്തേരിയില്‍. അലക്‌സ്‌നഗര്‍ ആക്കക്കുന്നേല്‍ (പാറത്തോട്ടുംകര) പരേതരായ തോമസ്-അന്നാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: കുര്യന്‍, ജോസഫ്, സി. മരിയറ്റ എസ്.വി.എം., പരേതരായ മാത്തച്ചന്‍, ജോര്‍ജ്, തോമസ്, ഏലിയാമ്മ, മേരി. ഫാ. ബാബു പാറത്തോട്ടുംകര സഹോദരപുത്രനും സി. സ്റ്റാന്‍ലി എസ്.വി.എം. സഹോദരീപുത്രിയുമാണ്. പരേത നസ്രത്ത് കോണ്‍വന്റ് നട്ടാശ്ശേരി, വിസിറ്റേഷന്‍ ജനറലേറ്റ്, പയ്യാവൂര്‍ കണ്ടകശ്ശേരി, ഉഴവൂര്‍, കട്ടച്ചിറ, മടമ്പം എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

 

Previous Post

കാരിത്താസ് ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് സംവിധാനം

Next Post

അനിതാ സൈമണ്‍ മണപ്പിള്ളില്‍ കൃഷി വകുപ്പ് ആലപ്പുഴ ജില്ലാ മേധാവി

Total
0
Share
error: Content is protected !!