മണിപ്പൂര്‍: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണം – തോമസ് ചാഴികാടന്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധാനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് തോമസ് ചാഴികാടന്‍ എം.പി. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂര്‍ ഡിസ്ട്രിക് ക്രിസ്റ്റ്യന്‍സ് ഗുഡ്‌വില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ മെയ് പത്ത് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 121 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടത്.
അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താതിരുന്ന മണിപ്പൂര്‍ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് തോമസ് ചാഴികാടന്‍ കത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്റ്റ്യന്‍ ഗുഡ്‌വില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടും കത്തില്‍ ചേര്‍ത്തിട്ടുണ്ട്
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുരയ്ക്കും മണിപ്പൂര്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍ കത്ത് നല്‍കിയിരുന്നു.

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ : ഏകദിനധ്യാനം ജൂണ്‍ 9 ന്

Next Post

കല്ലറ: തയ്യില്‍ എലിസബത്ത് ജോസഫ്

Total
0
Share
error: Content is protected !!