സി.ബി.സി.ഐ സമ്മേളനം ആരംഭിച്ചു

ബാംഗ്ലൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) സമ്മേളനം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഇന്ത്യ & നേപ്പാള്‍ വത്തിക്കാന്‍ സ്ഥാനപതിയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോയുമായ ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറല്ലി ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് അദ്ധ്യക്ഷനായിരുന്നു. സിനഡിന്റെ ചുമതലയുള്ള സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ മാരിയോ ഗ്രേഷ്യ, സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഡോ. ഫെലിക്‌സ് മച്ചാഡോ, ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരു സിനഡല്‍ സഭയാകാനുള്ള ആഹ്വാനം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം. 11-ാം തീയതി സമ്മേളനം സമാപിക്കും.

Previous Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്കു വര്‍ണ്ണശബളമായ സമാപനം

Next Post

മിഷന്‍ വെല്‍നസ് ക്യാമ്പയിന് പിന്തുണയേകി ഓമല്ലൂര്‍ സെന്റ് തോമസ് കാത്തലിക് അസോസിയേഷന്‍

Total
0
Share
error: Content is protected !!