‘സ്‌നേഹദൂത്’ ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്‌സിയില്‍ തുടക്കമായി

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായകത്തോലിക്ക പള്ളി ഇടവകയുടെ അഞ്ചാംവാര്‍ഷിക ക്രിസ്തുമസ്സ് കരോള്‍ ‘സ്‌നേഹദൂത്’ തുടക്കമായി.ഇടവകയുടെ നാല് കൂടാരയോഗങ്ങളില്‍ വിവിധ ദിവസങ്ങളില്‍ വികാരി ഫാ.ബിന്‍സ് ചേത്തലിന്റെ സാന്നിധ്യത്തില്‍ കൂടാരയോഗ കോര്‍ഡിനേറ്റര്‍ മാരുടെ നേതൃത്വത്തില്‍ കൂടാരയോഗ അംഗങ്ങളോടൊപ്പം സ്‌നേഹദൂത് ക്രിസ്തുമസ്സ് കരോള്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു.ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ച്‌കൊണ്ട് ഭവനങ്ങളില്‍ കൊണ്ടു പോകുന്ന ഉണ്ണിയേശുവിന്റെ രൂപം വി.കുര്‍ബാനയ്ക്ക് ശേഷം വെഞ്ചരിച്ച് കോര്‍ഡിനേറ്റര്‍ മാരേ ഏല്പിച്ചു..ഇടവകയുടെ അഞ്ചാംവാര്‍ഷികത്തിന്റെ ഭാഗമായി കൂടാരയോഗതലത്തില്‍ പുല്‍ക്കൂട് മത്സരവും നടത്തപ്പെടുന്നു.ഓരോ കൂടാരയോഗത്തില്‍ നിന്നും കൂടാരയോഗത്തെ പ്രതിനിധീകരിച്ച് ഒരു പുല്‍ക്കൂട് എന്ന ക്രമത്തിലാണ് മത്സരം.എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് പുല്‍ക്കൂട് മത്സരത്തിലെ പുല്‍ക്കൂട് നിര്‍മ്മിക്കേണ്ടത്.സ്‌നേഹദൂത് ക്രിസ്തുമസ്സ് കരോള്‍ ഡിസംബര്‍ 23 ന് സമാപിക്കും.

 

Previous Post

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Next Post

Delhi Knanaya Catholic Mission Cultural Fest 2k22 ഡല്‍ഹിയില്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!