ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (KCC) കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊടുപുഴ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. കെസിസി കരിങ്കുന്നം യൂണിറ്റ് പ്രസിഡന്റ് ടിനി തോമസ് എടാംപുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വികാരി ഫാ.അലക്‌സ് ഓലിക്കര ഉദ്ഘാടനം ചെയ്തു. അന്‍പതോളം പേര്‍ ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ സന്നദ്ധരായി. പരിപാടിക്ക് ഐഎംഎ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ജയചന്ദ്രന്‍ , ഡോക്ടര്‍ സഹീല്‍, അസിസ്റ്റന്റ് വികാരി ഫാ. ഷെറിന്‍ കുരുക്കിലേട്ട് , യൂണിറ്റ് സെക്രട്ടറി അജിമോന്‍ ഇരട്ടച്ചിറ , കെ.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Previous Post

പിറവം: നിരപ്പുകാട്ടില്‍ അന്നമ്മ ഉലഹന്നാന്‍

Next Post

ന്യൂയോര്‍ക്ക് : സുജിത് തോമസ് മണിയിലപാറയില്‍

Total
0
Share
error: Content is protected !!